തിരുവനന്തപുരം : ഗുണ്ടാ നേതാവ് ഓംപ്രകാശ് ഗോവയിൽ അറസ്റ്റിൽ. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് സംഘമാണ് ഗോവയിലെത്തി ഓംപ്രകാശിനെ പിടികൂടിയത്.
പാറ്റൂരിൽ നടന്ന ഗുണ്ടാ ആക്രമണക്കേസിലാണ് അറസ്റ്റ്. സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയ ഓംപ്രകാശിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഏതാനും മാസം മുൻപാണ് പാറ്റൂരിന് സമീപം ഓംപ്രകാശിന്റെ സംഘം കാർ തടഞ്ഞുനിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് വെട്ടേറ്റത്.