അരുവിക്കര:നവകേരള സദസ്സിന്റെ ഭാഗമായി അരുവിക്കര മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ചലച്ചിത്രതാരം സുധീർ കരമന ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലത്തിലെ വീട്ടുമുറ്റ കൂട്ടായ്മകൾക്കും തുടക്കമായി.
അരുവിക്കര മണ്ഡലത്തിലെ ആര്യനാട് റസ്റ്റ് ഹൗസ് കെട്ടിടത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. ഡിസംബര്‍ 22ന് പതിനൊന്ന് മണിയ്ക്കാണ് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ്സ്. ജി.സ്റ്റീഫൻ എം.എൽഎ ചെയര്‍മാനും ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു കണ്‍വീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ജില്ലാ പ്ലാനിംഗ് ഓഫീസർ വി എസ് ബിജു, ഉദ്യോഗസ്ഥർ നാട്ടുകാർ എന്നിവരും പങ്കെടുത്തു.
ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ നവകേരള സദസ്സിന് മുന്നോടിയായി സംഘടിപ്പിക്കുന്ന മണ്ഡലതല വീട്ടുമുറ്റ കൂട്ടായ്മകൾക്കും അരുവിക്കരയിൽ തുടക്കമായി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചൽ വാർഡിലാണ് ആദ്യ വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിച്ചത്.