തിരുവനന്തപുരം : ചന്ദ്രഗോളത്തിന്റെ ഭീമൻ മാതൃക ചൊവ്വാഴ്ച രാത്രിയോടെ കനകക്കുന്നിൽ ഉദിച്ചുയരും.
ബ്രിട്ടീഷ് കലാകാരൻ ലൂക് ജെറമിന്റെ ‘മ്യൂസിയം ഓഫ് ദി മൂൺ’ എന്ന ഇൻസ്റ്റലേഷനാണ് ശാസ്ത്രവും കലയും ഒരുമിക്കുന്ന വിസ്മയക്കാഴ്ചയൊരുക്കുന്നത്.
മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിൽ, 23 അടി വ്യാസമുള്ള ഇൻസ്റ്റലേഷൻ ചന്ദ്രനെ അടുത്തറിയാൻ അവസരമേകും.
ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒറ്റ രാത്രിയിൽ പ്രദർശിപ്പിക്കുന്നത്.
വൈകീട്ട് 5-ന് മന്ത്രി കെ.എം.ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. പുലരുവോളം നീളുന്ന പ്രദർശനം സൗജന്യമാണ്.