തിരുവനന്തപുരം : ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച ആരംഭിക്കും.
www.iffk.in ൽ ലോഗിൻ ചെയ്തോ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ഐ.എഫ്.എഫ്.കെ. ആപ്പ് വഴിയോ നിശാഗന്ധി ഓപ്പൺ തിേയറ്റർ ഒഴികെയുള്ളിടങ്ങളിൽ റിസർവ് ചെയ്യാം.
തിേയറ്ററുകളുടെ സീറ്റിങ് കപ്പാസിറ്റി അനുസരിച്ചേ പ്രവേശനം അനുവദിക്കൂ. രാവിലെ എട്ടുമുതൽ 70 ശതമാനം സീറ്റുകൾ പൂർണമാകുന്നതുവരെയാണ് റിസർവേഷൻ. രജിസ്‌ട്രേഷൻ നമ്പരും പാസ്‌വേഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങൾവരെ 24 മണിക്കൂർ മുൻപ് ബുക്ക് ചെയ്യാം.