തിരുവനന്തപുരം :മങ്കാട്ടുമൂല- വേങ്ങോട് റോഡിൽ മങ്കാട്ടുമൂല മുതൽ സായിഗ്രാമം വരെയുള്ള ഭാഗത്ത് ഓട നിർമ്മാണം നടക്കുന്നതിനാൽ
ഡിസംബർ 11 മുതൽ ജനുവരി 11 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് പൂർണമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ആറ്റിങ്ങൽ ഭാഗത്ത് നിന്ന് മങ്കാട്ടുമൂല വഴി വേങ്ങോട് പോകേണ്ട വാഹനങ്ങൾ, പതിനാറാം മൈൽ വഴിയും, തിരുവനന്തപുരം ഭാഗത്ത് നിന്ന് മങ്കാട്ടുമൂലയിലേക്ക് പോകുന്ന വാഹനങ്ങൾ പതിനാറാം മൈൽ – ചെമ്പകമംഗലം വഴിയും പോകണം.