തിരുവനന്തപുരം: കോളജ് ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. എറണാകുളം ഉയദംപേരൂർ സ്വദേശിയായ അതിഥി ബെന്നിയാണ് മരിച്ചത്.
ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർഥിനി ഇന്നലെ രാത്രി 11.35നാണ് മരിച്ചത്. വെഞ്ഞാറൻമൂട് ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്.
ഡിസംബർ രണ്ടിനാണ് അതിഥി കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയത്. കുറച്ചു ദിവസമായി കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. വിദ്യാർഥിനിക്കൊപ്പം മാതാവും താമസിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.