തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി തലസ്ഥാനം.
കാനം രാജേന്ദ്രന്റെ ഭൗതികശരീരം വഹിച്ചുകൊണ്ട് വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു.
കൊച്ചി അമൃത ആശുപത്രിയിൽ നിന്നും സ്വകാര്യ വിമാനം വഴിയാണ് തിരുവനന്തപുരത്ത് മൃതദേഹം എത്തിച്ചത്.
പട്ടം പിഎസ് സ്മാരകത്തിൽ രണ്ട് മണിവരെ പൊതുദർശനം നടത്തി. ആയിരങ്ങളാണ് അദ്ദേഹത്തിന് ആദരമർപ്പിക്കാൻ എത്തിയത്. നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം.
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു.