തിരുവനന്തപുരം: കല്യാണി എന്ന പൊലീസ് നായയുടെ മരണത്തിൽ ദുരൂഹത.
നായ ചത്തത് വിഷം ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ വെളിപ്പെടുത്തിയതോടെയാണ് ദുരൂഹതയേറിയത്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൂന്തുറ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.