തിരുവനന്തപുരം:ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ നടക്കുന്ന പുഷ്പമേളയും അരുമപ്പക്ഷി ഓമന മൃഗ പ്രദർശനവും കാണാൻ വൻപിച്ച തിരക്ക്.നാളെ രാത്രി 10 ന് മേള സമാപിക്കും.
കുട്ടികൾക്കുള്ള ഗയിം ഷോകളും ഫുഡ് ഫെസ്റ്റിവലും പുഷ്പോത്സവ നഗരിയിലുണ്ട്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. മേളയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒട്ടേറെ സമ്മാനങ്ങളും നൽകുന്നു.