ആറ്റിങ്ങൽ:നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന വികസന വീഡിയോ പ്രചാരണത്തിന് വട്ടിയൂർക്കാവിൽ തുടക്കമായി.
തുടർന്ന് തിരുവനന്തപുരം, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലും പരിപാടികൾ നടന്നു. കല്ലറ ജങ്ഷനിൽ നടന്ന വീഡിയോ പ്രദർശനം ഡി കെ മുരളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ, ദേശീയ പാത വികസനം തുടങ്ങിയ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്ന് എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ ഏഴര വർഷം ഓരോ നിയോജക മണ്ഡലങ്ങളിലും നടന്ന വികസന നേട്ടങ്ങളും നവകേരള സദസ്സിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സന്ദേശവും ഉൾപ്പെടുന്ന വീഡിയോ പ്രചാരണം ഇന്ന് ( ഡിസംബർ 12 ) വർക്കല, ചിറയിൻകീഴ് ആറ്റിങ്ങൽ കഴക്കൂട്ടം മണ്ഡലങ്ങളിലുമെത്തും.