ചലച്ചിത്രമേള; പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് നാളെ മുതൽ

IMG_20231208_102516_(1200_x_628_pixel)

തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും.

ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോ‌ട്ടെടുപ്പ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം.

1. registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം

2 . എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.

1 .അക്കിലിസ് (കോഡ് IC001)

2 .ആഗ്ര (കോഡ് IC002)

3 .ഓൾ ദി സയലൻസ് (കോഡ് IC003)

4 .ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് (കോഡ് IC004)

5 .ഫാമിലി (കോഡ് IC005)

6 .പവ‍ർ ആലി (കോഡ് IC006)

7 .പ്രിസൺ ഇൻ ദി ആന്റെസ് (കോഡ് IC007)

8 .സെർമൺ ടു ദി ബേർഡ്‌സ് (കോഡ് IC008)

9 .സതേൺ സ്റ്റോം (കോഡ് IC009)

10.സൺ‌ഡേ ( കോഡ് IC010)

11. തടവ് (കോഡ് IC011)

12 .ദി സ്നോ സ്റ്റോം (കോഡ് IC012)

13.ടോട്ടം (കോഡ് IC013)

14.വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ (കോഡ് IC014)

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!