Search
Close this search box.

ചലച്ചിത്രമേള; 49 ചിത്രങ്ങളുടെ അവസാന പ്രദർശനം ബുധനാഴ്ച

IMG_20231212_234413_(1200_x_628_pixel)

തിരുവനന്തപുരം:49 ചിത്രങ്ങളുടെ അവസാന പ്രദർശനം ഉൾപ്പടെ 67 ചിത്രങ്ങൾ ബുധനാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ.

ലോക സിനിമാ വിഭാഗത്തിൽ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അർജന്റീനിയൻ ചിത്രം എഫയർ, ഫൗസി ബെൻസൈദിയുടെ ഡെസെർട്സ് , ഇറാനിയൻ ചിത്രം ദി അനോയിഡ് ,ഇൻഷാ അള്ളാ എ ബോയ് ,ഒമൻ ,ഹാങ്ങിങ് ഗാർഡൻസ് ,ഫ്രാൻസിന്റെ ഓസ്കാർ പ്രതീക്ഷയായ അനാട്ടമി ഓഫ് എ ഫാൾ,ഡ്രിഫ്റ്റ് ,പാത് സ് ഓഫ് ഗ്ലോറി, ഡീഗ്രേഡ്,ആംബുഷ്, പദാദിക്, ജോസഫ്‌സ് സൺ തുടങ്ങി 35 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് . മേളയിലെ ഓപ്പണിങ് ചിത്രമായിരുന്ന ഗുഡ്ബൈ ജൂലിയയുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും .

മലയാള ചിത്രങ്ങളിൽ ആപ്പിൾ ചെടികളുടെ അവസാന പ്രദർശനവും നീലമുടി, ഷെഹറാസാദ്, ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നിവയുടെ രണ്ടാമത്തെ പ്രദർശനവും അദൃശ്യ ജാലകങ്ങൾ ഹോം എന്നിവയുടെ അവസാന പ്രദർശനവും ബുധനാഴ്ചയാണ് .സ്പിരിറ്റ് ഓഫ് സിനിമ വിഭാഗത്തിൽ വനൂരി കഹിയുടെ റഫീക്കിയും മൃണാൽ സെന്നിന്റെ ആൻഡ് ക്വയറ്റ് റോൾസ് ദി ഡൗണും ക്രിസ്റ്റോഫ് സനൂസിയു‌ടെ ദി ഇല്യൂമിനേഷനുമാണ് ബുധനാഴ്ച പ്രദർശിപ്പിക്കുക.

വിവിധ രാജ്യങ്ങളിൽ നിന്നും ഓസ്‌കാർ എൻട്രി നേടിയ പന്ത്രണ്ട് ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്. പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ഭൂട്ടാൻ ചിത്രം ദി മോങ്ക് ആൻഡ് ദി ഗൺ, കൗത്തർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ് അടക്കം എട്ടു ഓസ്കാർ ചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്നാണ്. കൺ‌ട്രി ഫോക്കസ് വിഭാഗത്തിൽ ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ് , ടൈൽസ് ഓഫ് അനദർ ഡേ , ലാറ്റിനമേരിക്കൻ ചിത്രം ദി ഗേൾ ഫ്രം ഉറുഗ്വേ, നെക്സ്റ്റ് സൊഹേ, മോൺസ്റ്റർ, ദി ഗ്രീൻ ബോർഡ്, എ ബ്രൈറ്റർ ടുമാറോ, ദി ഓൾഡ് ഓക് എന്നീ ചിത്രങ്ങളും ബുധനാഴ്ച പ്രദർശിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!