വർക്കല : ചാരായംവാറ്റ് നടത്തിവന്ന യുവാവിനെ വർക്കല എക്‌സൈസ് പിടികൂടി. വടശ്ശേരിക്കോണം കാണവിള വീട്ടിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന അഖിൽ ദാസ് (36) ആണ് പിടിയിലായത്.
ഒറ്റയ്ക്ക് താമസിക്കുന്ന ഇയാൾ വീട്ടിൽ ചാരായംവാറ്റ് നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
205 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും വാറ്റ് സാമഗ്രികളും ഇയാളുടെ വീട്ടിൽ നിന്നു എക്‌സൈസ് കണ്ടെടുത്തു.