കാരക്കോണം : ചൈനയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി എം.ബി.ബി.എസ്. വിദ്യാർഥിനി മരിച്ചു.
കാരക്കോണം പുല്ലന്തേരി രോഹിണി നിവാസിൽ രോഹിണി നായരാണ് (27) മരിച്ചത്. കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാർ ടെക്‌സ്റ്റൈൽസ് ഉടമ ഗോപാലകൃഷ്ണൻനായരുടെയും വി.വിജയകുമാരിയുടെയും ഏകമകളാണ്.
ചൈന ജാൻസൗ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ്. വിദ്യാർഥിനിയായ രോഹിണി പഠനം പൂർത്തിയാക്കി 12-ന് നാട്ടിലേക്ക് തിരിക്കാനായി ടിക്കറ്റെടുത്ത് കാത്തിരിക്കുമ്പോഴാണ് പനി ബാധിച്ചത്.
അവിടെ ചികിത്സയിൽ കഴിയുന്നതിനിടയിൽ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചതെന്നുള്ള വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനായി വീട്ടുകാർ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണ്.