Search
Close this search box.

ചലച്ചിത്ര മേള; സുവര്‍ണചകോരം ‘ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്’

IMG_20231215_212217_(1200_x_628_pixel)

തിരുവനന്തപുരം:28-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്.

വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം.

മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്. ഉസ്‌ബെക്കിസ്ഥാൻ സംവിധായികനായ ഷോക്കിറിൻ്റെ ആദ്യ ഫീച്ചർ ഫിലിമാണ് സൻഡേ.

മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ പ്രിസൺ ഇൻ ദി ആൻഡസിനു ലഭിച്ചു. ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ – കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേർവാൾ തെരെഞ്ഞെടുക്കപ്പെട്ടു. മിഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം ലഭിച്ചു.

ലിലിയാന വില്ലസെനർ, മിഗുവേൽ ഹെർണാണ്ടസ്‌ , മാരിയോ മാർട്ടിൻ കോമ്പസ് എന്നിവർ ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടി.

സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!