വിതുര: പൊന്മുടി ഏഴാം വളവിൽ വാഹന അപകടം. നിയന്ത്രണം തെറ്റിയ കാർ ഏഴാം വളവിൽ നാലടി താഴ്ചയിലേക്ക് വീണു.
കാറിനകത്തുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റു. മൂന്ന് മുതിർന്നവരും മൂന്ന് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.