Search
Close this search box.

അരുവിക്കരയിൽ ‘ഗോത്ര കാന്താരം’

IMG_20231218_191249_(1200_x_628_pixel)

അരുവിക്കര:നവകേരള സദസ്സിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ്സ് ‘ഗോത്ര കാന്താരം’ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ ജനതയുടെ പങ്ക് അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു.

പാരമ്പര്യ ഗോത്ര ചികിത്സ, കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനം , വിപണനം, ഗോത്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണനം, തനത് കലാരൂപങ്ങളുടെ അവതരണം, സെമിനാർ, അമ്പെയ്ത്ത് മത്സരം എന്നിവ ഗോത്രസദസ്സിന്റെ ഭാഗമായി നടക്കും.

പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എൽ കൃഷ്ണകുമാരി നിർവഹിച്ചു. ഗോത്ര പാരമ്പര്യ ചികിത്സയും പ്രതിരോധ ഔഷധ വിപണനവും കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠനും, ഗോത്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷും നിർവഹിച്ചു.

വിതുര പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർപേഴ്‌സൺ മഞ്ജുഷ. ജി. ആനന്ദ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ പ്ലാനിങ് ഓഫീസർ വി. എസ് ബിജു, സ്വാഗതസംഘം ജനറൽ കൺവീനർ എം.എൽ കിഷോർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!