തിരുവനന്തപുരം: നവകേരള സദസ്സിനോടനുബന്ധിച്ച് തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിൽ മൂന്നുദിവസം ഡ്രോൺ കാമറകൾൾക്ക് നിരോധനം ഏർപ്പെടുത്തി.
ഇന്നുമുതൽ വെള്ളിയാഴ്ച വരെയാണ് നിരോധനം പ്രാബല്യത്തിൽ വരികയെന്ന് റൂറൽ എസ്.പി കിരൺ നാരായണൻ അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല എന്നീ സ്റ്റേഷൻ പരിധികളിൽ നടക്കുന്ന നവകേരള സദസ്സിൻ്റെ സുരക്ഷിതമായ നടത്തിപ്പിനാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ഉത്തരവിൽ പറയുന്നു.
നവകേരള സദസ്സ് നടക്കുന്ന വേദി, പരിസരപ്രദേശങ്ങൾ, നവകേരള സദസ്സിലേക്ക് പോകുന്ന റൂട്ട് എന്നിവിടങ്ങളിൽ ഡ്രോൺ, ഡ്രോൺ കാമറ എന്നിവ ഉപയോഗിക്കാൻ പാടില്ല.