Search
Close this search box.

പുത്തരിക്കണ്ടത്ത് ക്രിസ്തുമസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു

IMG_20231221_195147_(1200_x_628_pixel)

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (21/12/2023) രാവിലെ 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിച്ചു.

21-12-2023 മുതല്‍ 30-12-2023 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഉത്സവസീസണുകളിൽ പൊതുവിപണി വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ സപ്ലൈകോയി ലൂ ടെയുള്ള വിപണി ഇടപെടലിന്റെ ഭാഗമായാണ് ഇത്തരം മാർക്കറ്റുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സാമ്പത്തികമായി സംസ്ഥാന സർക്കാർ ബുദ്ധിമുട്ടുമ്പോഴും ജനങ്ങൾക്ക് വിലക്കയറ്റത്തിന്റെ ആ ഘാതം ഉണ്ടാകാതിരിക്കാനുള്ള ഇടതു സർക്കാരിന്റെ കരുതലാണ് ഇത്തരം ഫെയറുകൾ. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും സംസ്ഥനത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതം നൽകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് സ്പെഷ്യല്‍ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഫെയറുകളിൽ സബ്‌സിഡി -നോൺ സബ് സിഡി സാധനങ്ങൾ ലഭ്യമാകും.

കൂടാതെ നോൺ സബ് സിഡി സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവും കോമ്പോ ഓഫറുകളും ഫെയറുകളിൽ ലഭ്യമാണ്. ചടങ്ങിൽ തിരുവനന്തപുരം കോർപ്പ റേഷൻ മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു , ഡെപ്യൂട്ടി മേയർ പി.കെ. രാജു , സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!