തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യചെയ്ത കേസിൽ പ്രതിയായ ഡോക്ടർ റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പഠനം പൂർത്തിയാക്കാൻ സമ്മതിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏതുവ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.തുടർന്നാണ് ജാമ്യം അനുവദിച്ചത്.
സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്കസമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.