വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം.
മൈലക്കുഴിയിൽ ആനന്ദിന്റെ വീടിനു നേരെയാണ് ശനിയാഴ്ച പുലർച്ചെ ആക്രമണം നടന്നത്.
ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നു ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആനന്ദ്, മാതാവ് സിന്ധു എന്നിവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.