തിരുവനന്തപുരം:നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ ഔദ്യോഗിക സമാപനം.
ഡിസംബര്‍ 20ന് വൈകുന്നേരം ആറുമണിക്ക് വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച ജില്ലയിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട പരിപാടികള്‍ ഇന്ന് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ പരിസമാപ്തി കുറിച്ചു.
സംസ്ഥാനത്തെ 136ആമത് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സായായിരുന്നു വട്ടിയൂര്‍ക്കാവില്‍ നടന്നത്.