തിരുവനന്തപുരം: ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഒന്നാംപ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശശി തരൂർ എംപിയും അടക്കമുള്ള പ്രധാന നേതാക്കളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.