തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 10 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽപെട്ട ഒരാളെ പുറത്തെടുത്തു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താൻ ശ്രമം നടക്കുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്. അയിരൂപ്പാറ സ്വദേശി വിനയനെ ആണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണ്.