തുമ്പയിലെ ബൈക്ക് അപകടം; ഒരാള്‍ കൂടി മരിച്ചു

IMG_20231224_144547_(1200_x_628_pixel)

തിരുവനന്തപുരം: തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു.

കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാന്‍ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിന് മുമ്പിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ അറഫാന്‍ മരിച്ചത്.

അറഫാന്റെ ബൈക്ക് എതിര്‍ദിശയില്‍ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടന്‍ (35) മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചയോടെയാണ് മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular