ആറ്റിങ്ങല്‍:ആറ്റിങ്ങല്‍ മണമ്പൂര്‍- വടശ്ശേരിക്കോണം റോഡില്‍ ഒറ്റൂര്‍ പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.
മണമ്പൂര്‍ ഭാഗത്ത് നിന്നും വടശ്ശേരിക്കോണം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഒറ്റൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഒറ്റൂര്‍ -ചേന്നന്‍കോട് റോഡ് വഴി വര്‍ക്കല – കല്ലമ്പലം റോഡിലെ ചേന്നന്‍കോട് ജംഗ്ഷനില്‍ നിന്നും വടശ്ശേരിക്കോണം ഭാഗത്തേക്ക് പോകാവുന്നതാണ്.
വടശ്ശേരിക്കോണം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ വഴിയിലൂടെയോ, വര്‍ക്കല – ചെറുന്നിയൂര്‍ റോഡ് കവലയൂര്‍ ജംഗ്ഷന്‍ വഴിയോ മണമ്പൂര്‍ ഭാഗത്തേക്ക് പോകാമെന്നും പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.