തിരുവനന്തപുരം: ദില്ലി മലയാളി സിആര്‍പിഎഫ് ജീവനക്കാരന് ജോലിക്കിടയില്‍ കുഴഞ്ഞു വിണ് മരിച്ചു.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് സമീപം മടത്തില്‍നട ശ്രീശൈലത്തില്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥന് ശൈലേന്ദ്രന് നായരുടെയും ലതയുടെയും മകന് ശരത് എസ്. നായര്‍ (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 6.30ഓടെ ജോലി സ്ഥലമായ ജറോബയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ- അനിഷ്മ. നാല് മാസം മുമ്പാണ് ശരതിന്റെയും അനിഷ്മയുടെയും വിവാഹം നടന്നത്. ശേഷം ഡല്‍ഹിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ ശരത് ഉടനെ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്