തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ തീരത്ത് എത്തി.
ഷെൻ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്.ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്.
2 മെഗാമാക്സ് എസ് ടി എസ് ക്രയിനുകളും 3 യാർഡ് ക്രയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയത്.കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകൾ ഇറക്കും.
ഇതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി.17 ക്രയിനുകൾ കൂടി ഉടൻ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.