നെടുമങ്ങാട്:നെടുമങ്ങാട് നഗരസഭയുടെ പുതിയ സെപ്‌റ്റേജ് ശേഖരണ വാഹനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഫ്‌ളാഗ് ഓഫ് ചെയ്തു.
കക്കൂസ് മാലിന്യങ്ങൾ ശേഖരിയ്ക്കുന്നതിനായി സെപ്‌റ്റേജ് സക്കിങ് മെഷീൻ ഉൾപ്പെടുന്ന വാഹനത്തിന് 28 ലക്ഷം രൂപയാണ് ചെലവ്. നഗരസഭയ്ക്ക് കീഴിലെ പ്രദേശങ്ങളിൽ കക്കൂസ് മാലിന്യം ശേഖരിക്കുന്നതിന് 5,500 രൂപയാണ് നിരക്ക്.
നഗരസഭയ്ക്ക് പുറത്ത് കിലോമീറ്ററിന് 50 രൂപ അധികമായും ഈടാക്കും. 6238367742 എന്ന നമ്പറിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.
നെടുമങ്ങാട് നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സി. എസ് ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി. സതീശൻ, കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.