തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്ത് കര്‍ശന സുരക്ഷയൊരുക്കാന്‍ പൊലീസ്.
ഡിസിപി സി എച്ച് നാഗരാജു ആണ് സുരക്ഷാചുമതലയ്ക്ക് നേതൃത്വം നല്‍കുന്നത്. നഗരത്തിലെ ഹോട്ടലുകള്‍, മാളുകള്‍, ബീച്ചുകള്‍, ക്ലബ്ബുകള്‍ തുടങ്ങി എല്ലായിടങ്ങളിലും കനത്ത സുരക്ഷയൊരുക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.
ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ പൊലീസില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. മയക്കുമരുന്ന് ഉപയോഗം, കൈവശംവെക്കല്‍, വില്‍പ്പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാവും. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
വാഹനങ്ങള്‍ കണ്ടുകെട്ടി ലൈസന്‍സ് റദ്ദാക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പരിപാടികള്‍ കാണാന്‍ പോകുന്നവര്‍ വാഹനത്തിനുമേല്‍ ഫോണ്‍ നമ്പര്‍ എഴുതിവെക്കണം തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് ഉള്ളത്. മാനവീയംവീഥിയില്‍ 12.30 വരെ മാത്രമാണ് ആഘോഷങ്ങള്‍ക്ക് അനുമതി. ഇവിടെ മഫ്തിയില്‍ പൊലീസുണ്ടാവും.