പുതുവത്സരദിനത്തിൽ ഷാർജയില്‍ വാഹനാപകടം; 2 തിരുവനന്തപുരം സ്വദേശികൾ മരിച്ചു

IMG_20240102_220722_(1200_x_628_pixel)

തിരുവനന്തപുരം: പുതുവൽസരദിനത്തിൽ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു തിരുവനന്തപുരം സ്വദേശികൾ മരിച്ചു.

തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പോങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാർജ – അജ്‌മാൻ റോഡിലാണ് അപകടം.

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ജാസിം ഭാര്യയും രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്.

ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ദൈദ് ആശുപത്രിയിൽ ചികിൽസയിലാണ്. മക്കളായ ഇഷ , ആദം എന്നിവരും സുഹൃത്ത് ഹാഷിക്ക് കടക്കലും പരുക്കുകളോടെ ആശുപത്രിയിലാണ്. പുതുവർഷം ആഘോഷിക്കാൻ ഫുജൈറയിൽപോയി മടങ്ങുമ്പോഴായിരുന്നു അപകടം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular