വർക്കല: ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി.
തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് കടലിലേക്ക് ചാടിയത്. അമിതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിലാണ് യുവതി എത്തിയത്.
ഇവർക്കൊപ്പം ഐസ്ക്രീം കഴിച്ചു കൊണ്ട് നിൽക്കവേ യുവതി പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു.
ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതി പെട്ടെന്ന് കടലിലേക്ക് ചാടുകയായിരുന്നു. ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്.
ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. കടലിലേക്ക് ചാടിയ യുവതിയെ രക്ഷിക്കാൻ ഉടൻ തന്നെ ശ്രമം നടത്തുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തുടർ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.