തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ ജനുവരി 31 വരെ വാട്ടർ അതോറിറ്റി സെക്ഷൻ ഒാഫിസുകളിലോ ഒാൺലൈൻ വഴിയോ അപേക്ഷ നൽകാം.
പുതുതായി ആനുകൂല്യം ലഭിക്കേണ്ടവർ മാത്രം അപേക്ഷിച്ചാൽ മതി. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷിക്കാനുള്ള ഒാൺലൈൻ ലിങ്ക്- http://bplapp.kwa.kerala.gov.in നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരിലും പുതുതായി അപേക്ഷിക്കുന്നവരിലും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ, കുടിവെള്ള ചാർജ് കുടിശ്ശിക എന്നിവയുള്ളവർക്ക് ജനുവരി 31-നു മുൻപ് മീറ്റർ മാറ്റി വയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താൽ മാത്രമേ ആനുകൂല്യം അനുവദിക്കൂ.