തിരുവനന്തപുരം: വർക്കലയിലെ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നു പരാതി.സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തും ഇയാളുടെ സുഹൃത്തുക്കളും അറസ്റ്റിലായി.
തിരുനെൽവേലി സ്വദേശികളായ വസന്ത്, കാന്തൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
പുതുവത്സരം ആഘോഷിക്കാനാണ് ഈ സംഘം വര്‍ക്കലയിലെത്തിയത്. പിന്നീട് സംഘത്തിലുണ്ടായിരുന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസെത്തി ഇവരുടെ മൊഴിയെടുത്തപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഇവര്‍ മൊഴി നൽകിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയെടുത്ത ശേഷം പരാതിക്കാരിയെ തമിഴ്‌നാട്ടിലേക്ക് മാറ്റി.