നെയ്യാറ്റിൻകര: തെരുവ് നായ ആക്രമണത്തിൽ നാലാം ക്ലാസ്സുകാരന് ഗുരുതര പരുക്ക്. പുതിയതുറ താഴെ വീട്ടുവിളാകം വീട്ടിൽ ശിലുവയ്യന്റെയും അജിതയുടെയും മകൻ സ്റ്റിജോയ്ക്ക് (8) ആണ് പരുക്കേറ്റത്.
മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെ നിന്ന് എസ്എടിയിലും പ്രവേശിപ്പിച്ചു. കരുംകുളം പുതിയതുറയിൽ മിനിയാന്ന് വൈകിട്ടാണ് സംഭവം.
സ്കൂളിൽ നിന്ന് എത്തിയ സ്റ്റിജോ ബീച്ച് റോഡിൽ കളിക്കാൻ പോകുന്ന വഴിക്കാണ് തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചത്. കാൽമുട്ടിനു പിന്നിലും അതിനു മുകളിലും കടിച്ച നായ്ക്കൾ മാംസം കടിച്ചെടുത്തു.അക്രമകാരികളായ 7 നായ്ക്കൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.