തിരുവനന്തപുരം: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ശുചിത്വ സൗന്ദര്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നു.
മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി ജില്ലാകളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യക്ഷതയിൽ ശുചിത്വ സമിതി യോഗം ചേർന്നു.
ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 36 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം ചർച്ച ചെയ്തു.
കോവളം, വർക്കല ഉൾപ്പെടുന്ന ബീച്ചുകൾ, പാർക്കുകൾ, ഡാമുകൾ, മ്യൂസിയം, മൃഗശാല തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള സഞ്ചാരകേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി.