ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഇവല്യൂഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു

IMG_20240109_212900_(1200_x_628_pixel)

തിരുവനന്തപുരം :ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കായി ‘ജീവപരിണാമം’ എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് സംഘടിപ്പിക്കുന്നു.

പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാന തലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ആര്‍ട്‌സ്, സയന്‍സ്, പ്രൊഫഷണല്‍, ബിഎഡ് കോളെജുകളിലെയും പോളിടെക്‌നിക് കോളെജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ക്വിസില്‍ പങ്കെടുക്കാം.

ക്വിസില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് (10-01-2024, ബുധന്‍) ആരംഭിക്കും. https://quiz.luca.co.in/ എന്ന ലിങ്കുപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രിലിമിനറി തലത്തില്‍ ഓണ്‍ലൈനായാണു ക്വിസ് സംഘടിപ്പിക്കുന്നത്.

ഒരു കോളെജിനെ പ്രതിനിധീകരിച്ച് രണ്ടുപേരടങ്ങുന്ന എത്ര ടീമികള്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. ലൂക്ക ക്വിസ് സൈറ്റിലൂടെ ജനുവരി 22നാണ് പ്രിലിമിനറിതല ക്വിസ്. മികച്ച സ്‌കോര്‍ നേടുന്ന ടീമുകള്‍ക്ക് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കും.

ജില്ലാതലം മുതല്‍ മത്സരം ഓഫ്‌ലൈനാണ്. ഓരോ ജില്ലയിലും ഒരു കോളെജുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുക. ജനുവരി 29, 30 തിയതികളിലാണ് ജില്ലാതല മത്സരങ്ങള്‍. ജില്ലാതല വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ജില്ലയില്‍ ഒന്നാമതെത്തുന്ന ടീമിന് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. ഫെബ്രുവരി 12ന് ഡാര്‍വിന്‍ ദിനത്തില്‍ തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലെ ജിഎസ്എഫ്‌കെ വേദിയിലാണ് സംസ്ഥാനതല മത്സരം നടക്കുക. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്‌കെ ലൂക്ക മെഡലും 10,000 രൂപ ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്‌കെ ലൂക്ക മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്‌കെ ലൂക്ക മെഡലും 3000 രൂപ ക്യാഷ് അവാര്‍ഡും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് : 9645703145

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular