വിതുര: ആശുപത്രിയിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്ന് പോയ ശേഷം തിരിച്ചെത്താതിരുന്ന വീട്ടമ്മയെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച യുവതിയെ കാമുകൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.
വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സിബിയുടെ ഭാര്യ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ കണ്ടത്.
സംഭവത്തിൽ സുഹൃത്ത് അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്നു പറഞ്ഞ് സുനില വീട്ടിൽനിന്നു പോകുന്നത്.
വൈകുന്നേരമായിട്ടും സുനിലയെ കാണാതെ വന്നതോടെ ബന്ധുക്കൾ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് മാതാപിതാക്കളും ഭർത്താവ് സിബിയും പൊലീസിൽ പരാതി നൽകി. യുവതിക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ വീട്ടിൽനിന്നു കണ്ടെത്തിയത്