Search
Close this search box.

മിഥുമോഹന്റെ മരണം; പോലിസ് നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധം

IMG_20240112_222949_(1200_x_628_pixel)

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര വഴുതൂർ ജനാർദ്ദനത്തിൽ ജെ. മോഹൻ നായരുടെ മകൻ മിഥു മോഹന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചു പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ചു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ടൗണിൽ പ്രതിഷേധം നടത്തി.

കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി നെയ്യാറ്റിൻകര സ്വദേശിനിയുമായി സ്നേഹബന്ധത്തിലായിരുന്നു. രണ്ടു കുടുംബങ്ങളും ചേർന്നു ഇരുവരുടെയും വിവാഹമുൾപ്പെടെ പറഞ്ഞു ഉറപ്പിച്ചിരുന്നു അങ്ങനെയിരിക്കെ പെട്ടെന്നുണ്ടായ അക്ഷരയുടെ പിന്മാറ്റം മിഥുവിനെ മാനസികമായി അസ്വസ്ഥനാക്കിയിരുന്നു.

അതിൽ മനംനൊന്താണ് മിഥു ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയും മാതാവും പലതവണയായി മൂന്ന് ലക്ഷത്തിലേറെ തുക കൈപ്പറ്റിയിട്ടുണ്ട് ഇതിനുപുറമേ അക്ഷരക്ക് നാൽപതിനായിരം രൂപ വില വരുന്ന ലാപ്ടോപ്പും എൺപതിനായിരം രൂപ വിലവരുന്ന ഐ ഫോണും ഇരുപതിനായിരം രൂപ വിലവരുന്ന സ്പോർട്സ് കിറ്റും ഒരുപവന്റെ സ്വർണ മാലയും നൽകിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്യുകയും പിന്നീട് അതിൽ നിന്ന് പിന്മാറുകയും ചെയ്തതിലെ മനോവിഷമം കാരണമാണ് മിഥു മോഹൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.

വ്യക്തമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!