തിരുവനന്തപുരം : വൺവേ തെറ്റിച്ച് റോഡ് മറികടക്കാൻ ശ്രമിച്ച ബസ് തിരുവനന്തപുരം നഗരമധ്യത്തിൽ കുടുങ്ങി.
തമ്പാനൂർ– മനോരമ റോഡിൽ അരിസ്റ്റോ ജംക്ഷനു സമീപം രാവിലെ ഏഴുമണിയോടെയാണ് സംഭവം.
ഒരു മണിക്കൂറോളം റോഡിന്റെ മധ്യത്തിൽ കുടുങ്ങിയ ബസ് റോഡിൽ ഗതാഗത തടസ്സവും സൃഷ്ടിച്ചു.