പേരൂർക്കട : വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചു.
പേരൂർക്കട-വഴയില റോഡിൽ റാന്നി ലെയ്ൻ പുതുവൽ പുത്തൻവീട്ടിൽ വസന്തകുമാരിയുടെ വീടിനു മുകളിൽ താത്കാലികമായി നിർമിച്ച ഷെഡ്ഡിന്റെ ഷീറ്റു പാകിയ മേൽക്കൂരയിലാണ് തീപിടിച്ചത്.
രാജാജി നഗറിൽനിന്നു അഗ്നിരക്ഷാസേനയെത്തി തീയണച്ചു. വിറകടുപ്പിൽനിന്നു തീപടർന്നതായാണ് സംശയം.