വര്‍ക്കല: വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ഥ കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാരതി( 22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദയാത്രയുടെ ഭാഗമായി വര്‍ക്കലയിലെത്തിയതായിരുന്നു യുവാവ്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ മറ്റ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ്, ഇതിനിടെ മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചതോടെ നാട്ടുകാരെത്തി തിരച്ചില്‍ നടത്തി. ശേഷം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്‌കൂബാ ടീമും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വെളിച്ചക്കുറവ് മൂലം കഴിഞ്ഞദിവസം രാത്രി നിര്‍ത്തിവച്ച തെരച്ചില്‍ പുനരാരംഭിക്കാന്‍ രാവിലെ 6 മണിയോടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ കുളത്തില്‍ മൃതദേഹം കാണുകയായിരുന്നു.