തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചമുതൽ ആരംഭിക്കുന്ന
ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിനു മുന്നോടിയായി തിങ്കളാഴ്ച കെ വാക്ക് (കേരളം നടക്കുന്നു) സംഘടിപ്പിക്കും. വൈകുന്നേരം 3-ന് മാനവീയം വീഥിയിൽനിന്നാരംഭിക്കുന്ന കെ വാക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും.
കായികതാരങ്ങൾ, ഹരിതകർമസേന, വിദ്യാർഥികൾ, ആംഡ് പോലീസ് തുടങ്ങിയവർ അണിനിരക്കും.