തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനുളള കേന്ദ്ര ബി ജെ പി ആർ എസ് എസ് സർക്കാരിൻ്റെ അയോധ്യാ നയത്തിൽ പ്രതിഷേധിച്ച് വെള്ളയമ്പലം മാനവീയം വീഥിയിൽ ഭരണഘടനാ സംരക്ഷണ സാംസ്കാരിക കൂട്ടായ്മ നടന്നു.
മാനവീയം തെരുവിടം സെക്രട്ടറി കെ ജി സൂരജ് അധ്യക്ഷനായി. ഭരണഘടനാ ആമുഖ കൂട്ടായ വായനയിലും സംരക്ഷണ പ്രതിജ്ഞയിലും നിരവധി കലാസാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.ഡോ അമല ആനി ജോൺ സംസാരിച്ചു. മനു മാധവൻ സ്വാഗതവും എ ജി വിനീത് നന്ദിയും പറഞ്ഞു.