തിരുവനന്തപുരം: പെട്രോള്‍ ബോംബ് എറിഞ്ഞ് വീട് കയറി ആക്രമിച്ച പ്രതികൾ പിടിയിൽ.
സംഭവത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന കല്ലറ മിതൃമല നെല്ലിമൂട്ടിൽ കോണം മഹിളാ ഭവനിൽ മൂഴി എന്ന് വിളിക്കുന്ന വിഷ്ണു (20) കല്ലറ ചുണ്ടു മണ്ണടി ചരുവിള പുത്തൻ വീട്ടിൽ കിട്ടു എന്ന് വിളിക്കുന്ന അഖില്‍ (23) എന്നിവരെ ആണ് പാങ്ങോട് പോലീസ് പിടികൂടിയത്.
പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുതുവിളയിൽ 2023 ഡിസംബറിൽ നടന്ന സംഭവത്തിൽ ആണ് അറസ്റ്റ്. വീടും സ്ഥാപനവും അടിച്ച് തകര്‍ത്തു പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു.
അക്രമത്തിന് ശേഷം കഴിഞ്ഞ ഒന്നര മാസമായി വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
പ്രതികള്‍ ഉപയോഗിച്ചു വന്നിരുന്ന പുതിയ സമൂഹ്യ മാധ്യമ അക്കൗണ്ട്കള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി നടത്തിയ നീക്കമാണ് പ്രതികളെ കുടുക്കിയത്. പ്രതികളുടെ പേരില്‍ മോഷണം, അടിപിടി ഉള്‍പ്പെടെ ഉള്ള കേസുകള്‍ നിലവിലുണ്ട് എന്ന് പൊലീസ് പറഞ്ഞു
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ്