തിരുവനന്തപുരം:ഇന്ത്യന്‍ പൗരന് ഭരണഘടന നല്‍കുന്ന സൂപ്പര്‍ പവറാണ് വോട്ടുചെയ്യാനുള്ള അവകാശമെന്നും എല്ലാവരും ഇത് ഉറപ്പായും വിനിയോഗിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്.
14ാമത് ദേശീയ വോട്ടേഴ്‌സ് ദിനാചരണത്തിന്റെ തിരുവനന്തപുരം ജില്ലയിലെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മുഴുവനാളുകളെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനൊപ്പം മുന്‍കാലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ മേഖലകളില്‍ വോട്ടിംഗ് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്നും കളക്ടര്‍ പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന് ട്രാന്‍സ്‌ജെന്‍ഡര്‍ ഐക്കണായി ശ്യാമ പ്രഭയെയും ഭിന്നശേഷി ഐക്കണായി ഫാത്തിമ അന്‍ഷിയെയും കളക്ടര്‍ പ്രഖ്യാപിച്ചു.
യുവ വോട്ടര്‍മാര്‍ക്കുള്ള എപ്പിക് (ഇലക്ഷന്‍ ഫോട്ടോ ഐഡി) കാര്‍ഡ് വിതരണം വിദ്യാര്‍ത്ഥിയായ മൈഥിലി എസ്.ആറിന് നല്‍കി കളക്ടര്‍ നിര്‍വഹിച്ചു. വോട്ടര്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ കളക്ടര്‍ നടത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അനില്‍ ജോസ് ജെ അധ്യക്ഷനായ ചടങ്ങില്‍ സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് വോട്ടര്‍ ദിന പ്രതിജ്ഞ ചൊല്ലി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സബിന്‍ സമീദ്, മറ്റ് ഡെപ്യൂട്ടി കളക്ടര്‍മാര്‍, അസിസ്റ്റന്റ് കളക്ടര്‍ അഖില്‍ വി മേനോന്‍, ഹുസൂര്‍ ശിരസ്തദാര്‍ രാജശേഖരന്‍ തുടങ്ങിയവരും പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും ജില്ലയില്‍ സംഘടിപ്പിച്ചിരുന്നു.