വർക്കല: മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു.
നേപ്പാൾ സ്വദേശി രാംകുമാർ (48) ആണ് കസ്റ്റഡിയിലിരിക്കേ മരിച്ചത്. കോടതി ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീണ മരിക്കുകയായിരുന്നു.
വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് രാംകുമാർ. മോഷണത്തിന് ശേഷം മതിൽ ചാടി രക്ഷപ്പെടുമ്പോൾ നാട്ടുകാർ പിടികൂടി ഇയാലെ പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു.