വർക്കല: കഞ്ചാവുമായി യുവാവ് പിടിയിലായി. വിശാഖപട്ടണത്ത് നിന്നും ട്രെയിൻ വഴി കൊല്ലത്ത് കൊണ്ടുവന്ന്, കെ എസ് ആർ ടി സി ബസിൽ തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിച്ച 1.5 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.
പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഴിഞ്ഞം ചൊവ്വൂരു സ്വദേശി 28 വയസുള്ള രാഹുൽ ആണ് പ്രതി.
വാഹന പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.
വർക്കല