നാഗർകോവിൽ : കന്യാകുമാരിക്കടുത്ത് ലെമൂർ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മുങ്ങിമരിച്ചു.
തിരുവനന്തപുരം ആനയറ സ്വദേശി അരുണിന്റെ മകനും തൈക്കാട് സഹകരണ സംഘത്തിലെ ജീവനക്കാരനുമായ നിഖിൽ (24) ആണ് തിരയിൽപ്പെട്ട് മരിച്ചത്.
വെള്ളിയാഴ്ച നിഖിലടക്കം ആറ് സുഹൃത്തുക്കൾ കന്യാകുമാരിയിലേക്ക് പോയിരുന്നു. തിരിച്ചുവരുന്ന വഴിയിൽ ഇവർ ലെമൂർ ബീച്ചിൽ കുളിക്കാൻ ഇറങ്ങി. കടലിൽ കുളിക്കുന്നതിനിടെ അഖിൽ തിരയിൽപ്പെട്ടു.
രക്ഷപ്പെടുത്താൻ ശ്രമിച്ച ഗോകുൽ, നിധിൻ എന്നിവരും തിരയിൽ അകപ്പെട്ടു. നാട്ടുകാർ മൂന്നു പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിഖിലിനെ രക്ഷപ്പെടുത്താനായില്ല. കുളച്ചൽ മറൈൻ പോലീസ് നടത്തിയ തിരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി.