തിരുവനന്തപുരം : ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക അലമാര ശരീരത്തുവീണ് മരിച്ചു. കരമന നീറമൺകര വിനായക നഗർ വീട്ടുനമ്പർ 37-ൽ ആർ.പത്മ അമ്മാളാ(83)ണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വരെ മക്കളോട് ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് അമ്മയെ ഫോണിൽ കിട്ടാതായതോടെ മക്കൾ അയൽപക്കത്തുള്ളവരെ വിളിച്ചപ്പോഴാണ് പത്മ അമ്മാളെ അലമാര ശരീരത്തിൽ വീണ് മരിച്ചനിലയിൽ കണ്ടത്.
സാധാരണ എത്താറുള്ള വീട്ടുജോലിക്കാരി ഞായറാഴ്ച വന്നിരുന്നില്ല. കരമന പോലീസ് കേസെടുത്തു